ഡ്യൂട്ടിക്ക് ആളില്ല; ഓണത്തിന് പോലീസുകാർക്ക് അവധിയില്ല: പത്തനംതിട്ട എസ്പി
Monday, August 12, 2024 11:38 PM IST
പത്തനംതിട്ട: ഡ്യൂട്ടിക്ക് ആവശ്യത്തിനു പോലീസുകാരില്ലാത്തതിനാൽ ഓണത്തിന് പത്തനംതിട്ട ജില്ലയിലെ പോലീസുകാർക്ക് അവധിയില്ലെന്ന് എസ്പി വി.അജിത്ത്. ഓണക്കാലം പ്രമാണിച്ച് പോലീസുകാർ നീണ്ട അവധി ചോദിച്ച് മുൻകൂർ അപേക്ഷകൾ നൽകിയിരുന്നു.
അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ആർക്കും അവധി നൽകേണ്ടെന്ന് തീരുമാനിച്ചത്. സെപ്റ്റംബർ 14 മുതൽ 18 വരെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്ന് എസ്പി ഉത്തരവിട്ടു.
ജില്ലയിൽ പോലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തിൽ കുറച്ച് പോലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.