സ്വാതന്ത്ര്യദിന അവധി; പ്രത്യേക ട്രെയിൻ അനുവദിച്ചു
Monday, August 12, 2024 8:37 PM IST
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യത്തിലെ തിരക്കും കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിച്ചു. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും (06041) തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ്.
അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ കൊച്ചുവേളിയിലെത്തും.
18ന് വൈകുന്നേരം 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കും ഈ ട്രെയിൻ സര്‍വീസ് നടത്തും. 14 സ്ലീപ്പ൪കോച്ചുകളും മൂന്ന് ജനറൽ കംപാർട്ടുമെന്റുകളുമാണ് അനുവദിച്ചത്.