കോ​ട്ട​യം: ര​ണ്ടു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി അ​തി​ഥി​തൊ​ഴി​ലാ​ളി​യെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡീ​ഷ സ്വ​ദേ​ശി നാ​രാ​യ​ൺ നാ​യി​ക്ക് (35)ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് 2കി​ലോ 70ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു.15 വ​ർ​ഷ​മാ​യി അ​തി​ര​മ്പു​ഴ പ്ര​ദേ​ശ​ത്ത് കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു വ​ന്നി​രു​ന്ന ആ​ളാ​ണ്‌ പ്ര​തി.

ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഞ്ചാ​വ് ഇ​ട​പാ​ടു​കാ​ർ പ​ണം ഗൂ​ഗി​ൾ പേ ​വ​ഴി പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് കൈ​മാ​റി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.