പ​ത്ത​നം​തി​ട്ട: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നോ​ട് ചോ​ദ്യം ചോ​ദി​ച്ച കൈ​ര​ളി ടി​വി റി​പ്പോ​ര്‍​ട്ട​ര്‍​ക്ക് നേ​രേ​യാ​ണ് കൈയേറ്റ ശ്രമമുണ്ടായത്.

തു​മ്പ​മ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ്-​സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ പ​രി​ക്കേ​റ്റ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കാ​ണാ​ന്‍ സ​തീ​ശ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

തെരഞ്ഞെടുപ്പിലെ സംഘർഷത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. ഇതിനിടെ യൂത്ത് കോൺഗ്രസുകാരും അ​ക്ര​മം കാ​ണി​ച്ചി​ല്ലേ എന്ന് കൈരളി ടിവിയുടെ റിപ്പോർട്ടർ ചോദിച്ചു.

ഇ​തി​ന് മ​റു​പ​ടി പ​റ​യാ​തെ സ​തീ​ശ​ന്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ റി​പ്പോ​ര്‍​ട്ട​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വും മ​റ്റ് മു​തി​ര്‍​ന്ന നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഇ​ട​പെ​ട്ടാണ് പിന്നീട് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.