ഹിൻഡൻബർഗ് റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദം തുടരുമെന്ന് കെ.സി
Monday, August 12, 2024 12:05 PM IST
തിരുവനന്തപുരം: സെബി മേധാവിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്തുണ്ടായതെന്ന് അദ്ദേഹം വിമർശിച്ചു.
മോദി ആണ് അദാനിയെ ഏറ്റവും കൂടുതല്‍ ന്യായീകരിക്കുന്നത്. അദാനിക്കെതിരെ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ ആള്‍ക്കെതിരെയാണ് പുതിയ ആരോപണം. അദാനി ഗ്രൂപ്പിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള സെബിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ സുപ്രീംകോടതി പോലും ശരിവച്ചു. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി ഇതിനോട് മൗനം പാലിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു.