അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു
Sunday, August 11, 2024 11:19 PM IST
ചെന്നൈ: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. ചെന്നൈ ആവഡിയിലുണ്ടായ സംഭവത്തിൽ ശുചീകരണ തൊഴിലാളി ഗോപിനാഥ് (25) ആണ് മരിച്ചത്.
ഡ്രെയിനേജിലെ തടസം നീക്കാൻ മാൻഹോളിൽ ഇറങ്ങിയതായിരുന്നു ഗോപിനാഥ്. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറാൻ ശ്രമിച്ചെങ്കിലും ബോധം നഷ്ടപ്പെട്ട് ഡ്രെയിനേജിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി യുവാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആവഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.