നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു
Sunday, August 11, 2024 8:44 PM IST
ശബരിമല: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകുന്നേരം മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
പാലക്കാട്, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്ന് നിറപുത്തരിക്കായി നെല്‍ കതിരുകള്‍ എത്തിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് നിറപുത്തരി പൂജകള്‍ നടക്കുക. പുലർച്ചെ 05.45 നും 6.30 നും ഉള്ളിലാണ് നിറപുത്തരി പൂജകൾ നടക്കുക
പൂജകള്‍ക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.തിങ്കളാഴ്ച രാത്രി 10ന് നട അടക്കും.