പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്
Sunday, August 11, 2024 5:43 PM IST
ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ നല്ലേപ്പിള്ളിയിലാണ് അപകടമുണ്ടായത്.
കൊഴിഞ്ഞാമ്പാറയില്‍ നിന്നും തൃശൂരിലേക്കും ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. നേര്‍ക്ക് നേരെയുള്ള ഇടിയില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
ബസ് പൊളിച്ചാണ് ഡ്രൈവരെ ഉള്‍പ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.