കോതമംഗലത്ത് കാട്ടാനയാക്രമണം; ഇരുചക്ര വാഹനയാത്രികന് പരിക്കേറ്റു
Sunday, August 11, 2024 4:42 PM IST
ഇടുക്കി: കോതമംഗലത്ത് കാട്ടാനയാക്രമണത്തിൽ ഇരുചക്ര വാഹനയാത്രികന് പരിക്കേറ്റു. കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജിക്കാണ് (56) പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. തട്ടേക്കാട്-പുന്നേക്കാട് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വയറിന് സാരമായി പരിക്കേറ്റ സജിയെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടേക്കാട്-പുന്നേക്കാട് റോഡിൽ മാവിൻചുവട് എന്ന സ്ഥലത്ത് വച്ച് റോഡിലൂടെ പാഞ്ഞുവന്ന ആന സജിയെ ഇടിച്ചിടുകയായിരുന്നു.