പത്തനംതിട്ടയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് നഴ്സിന് ഗുരുതര പരിക്ക്
Sunday, August 11, 2024 4:27 PM IST
സീതത്തോട്: പത്തനംതിട്ടയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് യാത്രക്കാരിയായ നഴ്സിന് പരിക്ക്. പത്തനംതിട്ട സീതത്തോട്ടിലാണ് സംഭവം.
ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ സ്കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറില്‍ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്.
കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സീതത്തോട് പ്രദേശത്ത് സ്ഥിരമായി കാട്ടുപന്നി ശല്യമുണ്ടാകാറുണ്ട്.