മധ്യപ്രദേശില്‍ വിമാനം തകര്‍ന്നുവീണു: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്
Sunday, August 11, 2024 3:56 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്. സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സെസ്ന 152 എന്ന വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.