നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യാത്രക്കാരന് അറസ്റ്റില്‍
Sunday, August 11, 2024 11:55 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വന്ന മനോജ് കുമാര്‍ (42) ആണ് പിടിയിലായത്.
രാവിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുന്നതിനിടെ തന്റെ ബാഗില്‍ ബോംബുണ്ടോ എന്ന് ഇയാള്‍ ചോദിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശദ പരിശോധന നടത്തേണ്ടിവന്നത്. ഇയാള്‍ യാത്ര ചെയ്ത വിമാനമടക്കം പരിശോധിച്ചു.
ഇയാളെ പിന്നീട് പോലീസിന് കൈമാറി. താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നാണ് ഇയാളുടെ വിശദീകരണം. എന്നാൽ വിമാനത്താളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച കാര്യമായതിനാല്‍ ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് നെടുമ്പാശേരി പോലീസ് അറിയിച്ചു.