മുള്ളൻപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Sunday, August 11, 2024 9:57 AM IST
മലപ്പുറം: മൂത്തേടം പാലാങ്കരയിൽ മുള്ളൻപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശി ഷഫീഖ് മോന്(34) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ഇയാളുടെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്.
നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.