മൂന്ന് കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ
Sunday, August 11, 2024 7:39 AM IST
പാലക്കാട്: മൂന്ന് കോടിയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. ജംഷാദ്, അബ്ദുല്ല എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.
കാറിന്റെ രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. കേരളാ തമിഴ്നാട് അതിർത്തി വഴി കുഴൽപ്പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.