അര്‍ജുനായുള്ള തെരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിച്ചേക്കും
Sunday, August 11, 2024 7:00 AM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നാല് നോട്ട് ആയാൽ തെരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ നിഗമനം.
നാവിക സേന ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. നിലവിൽ അഞ്ച് നോട്ടാണ് പുഴയിലെ ഒഴുക്ക്. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ കളക്ടര്‍ അർജുന്റെ കുടുംബത്തെ അറിയിച്ചു.
കഴിഞ്ഞയാഴ്ച തെരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു. തെരച്ചിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് മുഖേന കുടുംബത്തെ അറിയിച്ചിരുന്നു.