ആലപ്പുഴയില്‍ അനധികൃത മദ്യവില്പന: ഒരാള്‍ പിടിയില്‍
Sunday, August 11, 2024 1:44 AM IST
കായംകുളം: ആലപ്പുഴ കായംകുളത്തിന് സമീപമുള്ള കണ്ടല്ലൂര്‍ വേലഞ്ചിറ ഭാഗത്ത് നിന്ന് അനധികൃതമായി മദ്യവില്പന നടത്തിവന്നയാളെ പിടികൂടി. പുതിയവിള കുന്നുപറമ്പില്‍ അനില്‍കുമാറാണ് പിടിയിലായത്.
കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം സി ബിനുവിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതി മുന്‍പും അബ്കാരി കേസില്‍ പ്രതിയായിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം പ്രവീണ്‍, വി ആര് വികാസ്, ജി ദീപു, എച്ച് വിഷ്ണു, പ്രഭു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സവിതാ രാജന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.