മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് ജേതാക്കള്‍
Sunday, August 11, 2024 12:13 AM IST
ലണ്ടന്‍: എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സിറ്റി ഷീല്‍ഡ് ജേതാക്കളായത്.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് സിറ്റി വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗര്‍നാച്ചോയും സിറ്റിക്കായി ബെര്‍നാഡോ സില്‍വയും ആണ് ഗോള്‍ നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് ശ്രമങ്ങളില്‍ ഇരു ടീമുകളും ഓരോ കിക്ക് പാഴാക്കി.
തുടര്‍ന്ന് സഡന്‍ ഡെത്തിലേക്ക് മത്സരം നീങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി എട്ടാം കിക്കെടുത്ത ജോണി ഇവാന്‍സിന് ലക്ഷ്യം തെറ്റിയപ്പോള്‍ സിറ്റിക്കായി മാനുവല്‍ അകാഞ്ചി പന്ത് വലയിലെത്തിച്ചു.
ഇതോടെയാണ് 2019ന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് ജേതാക്കളായത്.