വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ടൽ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച മോ​ദി ദു​ര​ന്ത​ബാ​ധി​ത​രാ​യ 12 പേ​രെ നേ​രി​ട്ടു ക​ണ്ടു.

മു​ഹ​മ്മ​ദ് ഹാ​നി, ഹ​ര്‍​ഷ, ശ​റ​ഫു​ദീ​ന്‍, ശ്രു​തി, ജി​ഷ്ണു, ന​സീ​മ, സു​ധാ​ക​ര​ന്‍, പ​വി​ത്ര തു​ട​ങ്ങി​യ​വ​രെ​യാ​ണ് മോ​ദി ക​ണ്ട​ത്. വി​ങ്ങി​പ്പൊ​ട്ടി​ക്കൊ​ണ്ടാ​ണ് ദു​ര​ന്ത​ബാ​ധി​ത​ര്‍ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട ദുഃ​ഖ​മ​ട​ക്കം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​ങ്കു​വ​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​ധാ​ന​മ​ന്ത്രി തോ​ള​ത്ത് ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഇ​വി​ടെ​നി​ന്ന് ഇ​റങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി വിം​സ് ആ​ശു​പ​ത്രി​യിലേക്ക് പോ​യി. ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള നാ​ല് പേ​രെ പ്ര​ധാ​ന​മ​ന്ത്രി കാ​ണും.