ഷാഹിനയുടെ മരണം ; മണ്ണാർക്കാട് പോലീസ് സ്റ്റേഷന് മുൻപിൽ കുടുംബം ധർണ്ണ നടത്തി
Saturday, August 10, 2024 3:09 PM IST
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ ആരോപണ വിധേയനായ സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം മണ്ണാർക്കാട് പോലീസ് സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി.
ഷാഹിനയുടെ ഭർത്താവ് സാദിഖ്, മക്കൾ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ് പാലക്കാട് മണ്ണാർക്കാടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ എഐവൈഎഫ് നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ് അന്നു തന്നെ രംഗത്തെത്തിയിരുന്നു.