ഉള്ളുപൊട്ടിയ ഭൂമിയിൽ പ്രധാനമന്ത്രി ; ആകാശ നിരീക്ഷണം നടത്തി
Saturday, August 10, 2024 12:06 PM IST
കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തമുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും അദ്ദേഹം ആകാശ നിരീക്ഷണം നടത്തി.
തുടർന്ന് കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെ ദുരന്ത ഭൂമിയിലെത്തും. സന്ദർശനത്തിനുശേഷം ദുരിതാശ്വാസ ക്യാന്പുകളിലും ആശുപത്രിയിലും കഴിയുന്നവരെ പ്രധാനമന്ത്രി നേരിൽ കാണും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം കണ്ണൂരിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. സന്ദർശനത്തിനുശേഷം വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും.