പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നു: വി.ഡി.സതീശൻ
Saturday, August 10, 2024 11:02 AM IST
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വയനാടിനായി കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത്. സമാന ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ ഏകോപനം ഉണ്ടാകണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.