ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; 100ഓളം പേര് കൊല്ലപ്പെട്ടു
Saturday, August 10, 2024 10:52 AM IST
ജറുസലെം: ഗാസയിലെ പാലസ്തീന് അഭയാര്‍ഥി ക്യാമ്പായ സ്കൂളിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. 100ഓളം പേര് കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്.
ശനിയാഴ്ച രാവിലെ പ്രഭാതപ്രാര്‍ഥന നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാലസ്തീന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പിന് നേരെ മൂന്ന് തവണ വ്യോമാക്രമണമുണ്ടായെന്നാണ് വിവരം.
അതേസമയം ഭീകരര്‍ ഒളിച്ചിരുന്ന ഹമാസ് കമാന്‍ഡ് സെന്ററാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.