പാ​രീ​സ്: ഒ​ളി​മ്പി​ക്സ് 57 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ അ​മ​ൻ സെ​ഹ്‌​റാ​വ​ത് അ​യോ​ഗ്യ​ത​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വെ​ങ്ക​ല മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും മു​മ്പ് ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ 61.5 കി​ലോ​ഗ്രാ​മാ​യി​രു​ന്നു അ​മ​ന്‍റെ ഭാ​രം.

തു​ട​ർ​ന്ന് അ​ടു​ത്ത 10 മ​ണി​ക്കൂ​റി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് 4.6 കി​ലോ​ഗ്രാം കു​റ​ച്ചെ​ന്ന് അ​മ​ൻ പ​റ​ഞ്ഞു. ഈ 10 ​മ​ണി​ക്കൂ​റി​നി​ടെ നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ൽ ചെ​റു ചൂ​ടു​വെ​ള്ള​വും തേ​നും ചെ​റി​യ അ​ള​വി​ൽ കാ​പ്പി​യും മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് അ​മ​ന്‍റെ കോ​ച്ചു പ​റ​ഞ്ഞു.

പോ​ർ​ട്ട​റി​ക്കോ​യു​ടെ ഡാ​രി​യ​ൻ ക്രൂ​സി​നെ ത​ക​ർ​ത്താ​ണ് ഈ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ മെ​ഡ​ൽ നേ​ടി​യ​ത്. 100 ഗ്രാം ​അ​ധി​ക ശ​രീ​ര​ഭാ​രം കാ​ര​ണം വ​നി​താ ഗു​സ്തി ഫൈ​ന​ലി​ന് മു​മ്പ് വി​നേ​ഷ് ഫോ​ഗ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ടി​രു​ന്നു.