മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ പുതിയ ഹർജി
Saturday, August 10, 2024 9:00 AM IST
ന്യൂഡൽഹി : മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നത്.
കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും അഭിഭാഷകൻ മാത്യു നെടുംമ്പാറ നൽകിയ ഹർജിയിൽ പറയുന്നു. മുൻക്കാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണല്‍ ചീഫ് എൻജിനിയർ എസ്. രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന