വീട്ടമ്മയ്ക്കുനേരേ അതിഥി തൊഴിലാളികളുടെ ആക്രമണം
Saturday, August 10, 2024 1:31 AM IST
അമ്പലപ്പുഴ: അതിഥി തൊഴിലാളികൾ വീടു കയറി ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് കാക്കാഴം ലക്ഷ്മി നിവാസിൽ വിശ്വ ലക്ഷ്മി (57) ആണ് ആക്രമണത്തിന് ഇരയായത്.
ഇവരുടെ സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾ തമ്മിൽ പലപ്പോഴും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണ്. അടുത്തിടെയും ഇത്തരം സംഭവമുണ്ടായതോടെ ഇവർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചിരുന്നു.
ഇത് അറിഞ്ഞ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെയാണ് പ്രതികൾ പിരിഞ്ഞുപോയത്. സംഭവത്തിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികള പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.