ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ന​ന്ദി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി നേ​രി​ട്ട് കാ​ണു​മ്പോ​ൾ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കും എ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ഇ​ന്ന് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും ഉ​ണ്ടാ​വും. വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ രാ​വി​ലെ 11.20ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.