ജയിലിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടു ദിവസം; കൊലക്കേസ് പ്രതിക്കു വെട്ടേറ്റു
Friday, August 9, 2024 10:13 PM IST
തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു. വെള്ളിയാഴ്ച രാത്രി ഒന്പതിനു ശ്രീകാര്യം പൗഡികോണത്തുണ്ടായ സംഭവത്തിൽ കുറ്റ്യാണി സ്വദേശി ജോയിക്കാണ് (വെട്ടുകത്തി ജോയി) വെട്ടേറ്റത്.
രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.