കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സി​ലെ ഒ​ന്നാം​പ്ര​തി രാ​ഹു​ല്‍ പി. ​ഗോ​പാ​ലും പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഓ​ഗ​സ്റ്റ് 14ന് ​ഇ​രു​വ​രും ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

അ​തു​വ​രെ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍ നി​ർ​ദേ​ശി​ച്ചു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ലും കു​ടും​ബാം​ഗ​ങ്ങ​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഗാ​ര്‍​ഹി​ക​പീ​ഡ​ന പ​രാ​തി​യി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.