ക​ൽ​പ്പ​റ്റ : ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ​നി​യാ​ഴ്ച സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് നാ​ളെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

തെ​ര​ച്ചി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ക്കും നാ​ളെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തു കൂ​ടാ​തെ ക്യാ​മ്പു​ക​ളും സൈ​ന്യം നി​ർ​മി​ച്ച ബെ​യ്‌​ലി പാ​ല​വും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും ഉ​ണ്ടാ​വും. വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ രാ​വി​ലെ 11.20ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. ഇ​തി​നാ​യി വ്യോ​മ​സേ​ന​യു​ടെ മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ക​ണ്ണൂ​രി​ലെ​ത്തി.