കൊ​ല്ലം: ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൈ​ര​ളി ന​ഗ​ർ കു​ളി​ർ​മ​യി​ൽ സി.​പാ​പ്പ​ച്ച​ന്‍റെ (82) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​പ്പ​ച്ച​ൻ ക​ഴി​ഞ്ഞ് മേ​യ് 23-ന് ​ഉ​ച്ച​യ്ക്ക് 2.30-നാണ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വേ കാ​റി​ടി​ച്ച് ശു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പി​റ്റേ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ർ ഓ​ടി​ച്ചി​രു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നി​മോ​ൻ ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തു.

പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ക്ഷേ​പ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും വി​ശ്വ​സ​നീ​യ​മാ​യ മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്. ഇ​ത് മ​ക്ക​ളി​ൽ സം​ശ​യ​ത്തി​നു കാ​ര​ണ​മാ​യി. കാ​ർ അ​പ​ക​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​വ​ർ​ക്ക് ചി​ല അ​സ്വാ​ഭാ​വി​ക​ത​ക​ൾ തോ​ന്നി.

തു​ട​ർ​ന്ന് പാ​പ്പ​ച്ച​ന്‍റെ നി​ക്ഷേ​പ തു​ക​യി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി മ​ക്ക​ളാ​യ ജേ​ക്ക​ബും റേ​യ്ച്ച​ലും ജൂ​ൺ ഒ​ന്നി​ന് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ര​ണ്ട് മാ​സ​ത്തെ അ​തീ​വ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ തേ​വ​ള്ളി റോ​ട്ട​റി ക്ല​ബി​നു സ​മീ​പം കാ​വി​ല്‍ ഹൗ​സി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​രി​ത (45), ബ്രാ​ഞ്ച് എ​ക്സി​ക്യൂ​ട്ടീ​വ് മ​രു​ത്ത​ടി വാ​സു​പി​ള്ള ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി കെ.​പി. അ​നൂ​പ് (37), അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ ഓ​ടി​ച്ച പോ​ള​യ​ത്തോ​ട് അ​നി​മോ​ന്‍ മ​ന്‍​സി​ലി​ല്‍ അ​നി​മോ​ന്‍ (44), സു​ഹൃ​ത്ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ക​ട​പ്പാ​ക്ക​ട ശാ​സ്ത്രി​ന​ഗ​ര്‍ വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മാ​ഹീ​ന്‍ (47), വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ പോ​ള​യ​ത്തോ​ട് ശാ​ന്തി​ന​ഗ​ര്‍ സ​ല്‍​മ മ​ന്‍​സി​ലി​ല്‍ ഹാ​ഷി​ഫ് അ​ലി (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​പ്പ​ച്ച​ന് 80 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​ൽ 50 ല​ക്ഷ​ത്തി​ല​ധി​കം തു​ക അ​റ​സ്റ്റി​ലാ​യ സ​രി​ത ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ 19 ല​ക്ഷം രൂ​പ പ​ല​ത​വ​ണ​യാ​യി അ​റ​സ്റ്റി​ലാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

ബാ​ക്കി തു​ക എ​ന്തു ചെ​യ്തു എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് സ​രി​ത​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പു​ക​ളും ഉ​ണ്ടാ​കും.

അ​റ​സ്റ്റി​ലാ​യ അ​നി​മോ​നും മാ​ഹി​നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മ​റ്റൊ​രു പ്ര​തി ഹാ​ഷി​ഫി​ൽ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ അ​നി​മോ​ൻ എ​ടു​ക്കു​ന്ന​ത്. കാ​റി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യി​ൽ​നി​ന്ന് കൈ​മ​റി​ഞ്ഞാ​ണു വാ​ഹ​നം ഹാ​ഷി​ഫി​ന്‍റെ കൈ​വ​ശം എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​വ​രെ കൂ​ടാ​തെ കേ​സി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണം അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്ന​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ഒ​രു അ​വ​സ​ര​വും ല​ഭി​ച്ച​തു​മി​ല്ല.

സ​രി​ത​യു​ടെ ഫോ​ൺ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. കേ​സി​ലെ മു​ഖ്യ പ്ര​തി സ​രി​ത​യാ​ണ്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.