പുഴയിൽ വീണ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
Friday, August 9, 2024 7:04 PM IST
കൊച്ചി : നെട്ടൂരില്‍ പുഴയിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫിദയുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെത്തിയത്.
ഇന്ന് രാവിലെ നടന്നു പോയപ്പോൾ പെണ്‍കുട്ടി കാല്‍വഴുതി പുഴയിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ കണ്മുമ്പില് വച്ചായിരുന്നു അപകടം. തുടർന്ന് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മലപ്പുറം മുതിരപ്പറമ്പ് സ്വദേശിയായ ഫിറോസ്ഖാന്റെ മകളാണ് ഫിദ (16). രണ്ടു മാസം മുൻപാണ് ഇവർ നെട്ടൂരിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഫിദ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.