വയനാട്ടിലെ പ്രകമ്പനം ഭൂചലനമല്ല: മന്ത്രി മുഹമ്മദ് റിയാസ്
Friday, August 9, 2024 6:50 PM IST
കൽപ്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രകമ്പനത്തെ തുടർന്ന് ഡൽഹി സിസ്മോളജിയുമായി ബന്ധപ്പെട്ടിരുന്നു. ഭൂചലനമല്ലെന്ന് വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്ന് നാഷനല്‍ സീസ്മോളജി സെന്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്റര്‍ അധികൃതര്‍ അറിയിച്ചു.
ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.