കാസർഗോട്ട് കെണിയിൽ കുടുങ്ങിയ പുലി ചത്തു
Friday, August 9, 2024 3:44 PM IST
കാസർഗോഡ്: മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. അഞ്ച് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തതെന്നാണ് വിവരം.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വെച്ച കെണിയിലാണ് ഇന്ന് രാവിലെ പുലി കുടുങ്ങിയത്. പുലിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.