വയനാട് നെന്മേനിയില് ഭൂമിക്കടിയില്‍നിന്ന് മുഴക്കവും പ്രകമ്പനവും; ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും
Friday, August 9, 2024 12:18 PM IST
വയനാട്: നെന്മേനി വില്ലേജിലെ ചില മേഖലകളില്‍ ഭൂമിക്കടിയില്‍നിന്ന് വലിയ മുഴക്കവും പ്രകമ്പനവും കേട്ടെന്ന് നാട്ടുകാര്‍. പടിപറമ്പ്, അമ്പുകൊത്തി, അമ്പലവയല്‍ പ്രദേശങ്ങളിലാണ് സംഭവം.
രാവിലെ 11ഓടെയാണ് പ്രകമ്പനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി അമ്പലവയല്‍ എടയ്ക്കല്‍ ജിഎല്‍പി സ്കൂളിന് ഇന്ന് അവധി നല്കി.
പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ ഉടൻ സ്ഥലത്തെത്തുമെന്നാണ് വിവരം