ന്യൂഡൽഹി: രാ​ജ്യ​ത്തെ വി​വി​ധ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ള്ള ഐ​സ്ഐ​എ​സ് ഭീ​ക​ര​ന്‍ റി​സ്വാ​ന്‍ അ​ലി ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് പോ​ലീ​സ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

പൂ​ന ഐ​സ്ഐ​എ​സ് മൊ​ഡ്യൂ​ളി​ലെ അം​ഗ​മാ​ണ് അ​ലി. പൂ​ന പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട ഇ​യാ​ളെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

അ​ലി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ എ​ന്‍​ഐ​എ നേ​ര​ത്തേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ മൂ​ന്ന് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.