നീറ്റ് പിജി: ഹർജി ഇന്ന് പരിഗണിക്കും
Friday, August 9, 2024 10:27 AM IST
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഈമാസം 11നാണ് നീറ്റ് പിജി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വിദ്യാർഥികളിൽ പലർക്കും അനുവദിച്ച പരീക്ഷാസെന്ററുകൾ അതത് സംസ്ഥാനങ്ങൾക്കു പുറത്താണ്.
പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്പ് മാത്രമേ സെന്റർ ഏതാണെന്നുള്ള കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.