കൊച്ചിയില്‍ വിദ്യാര്‍ഥിനി കായലില്‍ വീണു; തിരച്ചില്‍ തുടരുന്നു
Friday, August 9, 2024 8:58 AM IST
കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കായലില്‍ വീണു. 16 വയസുകാരിയായ ഫിദ ആണ് അപകടത്തില്‍പെട്ടത്.
മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.