20 ലക്ഷം കൈക്കൂലി; ഇഡി ഉദ്യാഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു
Friday, August 9, 2024 6:51 AM IST
മുംബൈ: ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി ഉദ്യാഗസ്ഥനായ സന്ദീപ് സിംഗ് യാദവ് ആണ് അറസ്റ്റിലായത്.
ഇയാൾ മുംബൈയിലെ ഒരു ജ്വല്ലറിയിൽ പരിശോധനയ്ക്കായി എത്തിയിരുന്നു. തുടർന്ന് പണം നൽകിയില്ലെങ്കിൽ ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നാലെ ജ്വല്ലറി ഉടമ സിബിഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിബിഐ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.