അയര്‍ലണ്ടില്‍ വാഹനാപകടം; മലയാളി നഴ്സ് മരിച്ചു
Friday, August 9, 2024 6:29 AM IST
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. ഭർത്താവിന് പരിക്കേറ്റു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു.
കാറിലൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ടു വാഹനങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. മക്കള്‍ എഡ്വിന്, ദിവ്യ.
ജെയ്സണ്‍ കിഴക്കയില്‍