വെള്ളി തിളക്കത്തിൽ നീരജ് ചോപ്ര; പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി മെഡൽ
Friday, August 9, 2024 1:20 AM IST
പാരീസ്: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര ഇന്ത്യയ്ക്കായി വെള്ളി എറിഞ്ഞിട്ടത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റർ ദൂരം എറിഞ്ഞത്. ഇതോടെ നീരജ് രണ്ടാം സ്വാനത്ത് എത്തി. തുടർന്നുള്ള നാല് ശ്രമങ്ങളും ഫൗളായിരുന്നു.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണ് ജാവലിൻ ത്രോയിലൂടെ നീരജ് നേടിയത്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡൽ നേട്ടവുമാണ് ഇത്.
പാക്ക് താരം അർഷാദ് നദീം ഒളിമ്പിക്സ് റെക്കോഡോടെ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ ദൂരം എറിഞ്ഞാണ് പാക്ക് താരം സ്വർണം നേടിയത്.
2020 ടോക്കിയോ ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. 87.58 മീറ്റർ എറിഞ്ഞാണ് ടോക്കിയോ ഒളിന്പിക്സിൽ നീരജ് സ്വർണം സ്വന്തമാക്കിയത്.