കോളജ് അധ്യാപകൻ വീടിനോട് ചേർന്ന പറമ്പിൽ മരിച്ച നിലയിൽ
Friday, August 9, 2024 12:55 AM IST
കൊച്ചി: കോളജ് അധ്യാപകൻ വീടിനോട് ചേർന്ന പറമ്പിൽ മരിച്ച നിലയിൽ. മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാൽ ( 41) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജഗിരി കോളജിലെ ഹിന്ദി വിഭാഗം പ്രഫസർ ആണ് ചന്ദ്രലാൽ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വയറ് കീറി ആന്തരീക അവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ മാനസിക സമ്മർദത്തിന് ചികിത്സയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.