വയനാട്ടിലേത് ദേശീയ ദുരന്തമായി അംഗീകരിക്കണമെന്ന് ചിരഞ്ജീവി
Thursday, August 8, 2024 6:44 PM IST
തിരുവനന്തപുരം: വയനാട്ടിലേത് ദേശീയ ദുരന്തമായി അംഗീകരിക്കണമെന്ന് നടൻ ചിരഞ്ജീവി. ഇത് കേരളത്തിനു വലിയ സഹായകമാകും. വയനാട്ടിലേത് ഹൃദയഭേദഗമായ സംഭവമാണ്. ദുരതമനുഭവിക്കുന്നവർക്ക് പിന്തുണ നൽകാൻ എല്ലാവരും മുന്നോട് വരണമെന്നും ചിരണ്ജീവി പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് ചിരഞ്ജീവി കൈമാറി. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് ചിരഞ്ജീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.
ചിരഞ്ജീവിയും മകൻ രാംചരണും ചേർന്നാണ് ഒരുകോടി രൂപ സംഭാവന ചെയ്തത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി നേരത്തെ പ്രതികരിച്ചിരുന്നു.