ജപ്പാനിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
Thursday, August 8, 2024 3:23 PM IST
ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ പ്രകമ്പനം കൊള്ളിച്ചു.
നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുഎസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദ്വീപുകൾക്കു പുറമേ മിയാസാക്കി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.