ട്രിപ്പ് മുടക്കരുത്; കെഎസ്ആർടിസി ജീവനക്കാർക്കു കർശന നിർദേശവുമായി മന്ത്രി
Thursday, August 8, 2024 1:13 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബസ് തകരാറിലായാല്‍ സ്പെയര്‍ ബസ് ഉപയോഗിച്ച് സർവീസ് നടത്തണം.
75 ശതമാനം ബസുകളെങ്കിലും ലാഭകരമാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ഗറ്റ് അനുസരിച്ച് സര്‍വീസ് നടത്തണമെന്നും മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്. ചില ഡിപ്പോകളിൽ കെഎസ്ആർടിസി ട്രിപ്പ് മുടക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു.