ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
Thursday, August 8, 2024 12:33 PM IST
തിരുവനന്തപുരം: വർക്കല അയിരൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. നഗരൂർ സ്വദേശി വിജയനെയാണ് അയിരൂർ എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വട്ടപ്ലാമൂട്ടിൽ ഹോട്ടൽ നടത്തുന്ന വാസുദേവന് (56) ആണ് കുത്തേറ്റത്. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി വയറ്റിൽ കുത്തേറ്റ വാസുദേവനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.