പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും: മന്ത്രി രാജന്
Thursday, August 8, 2024 8:59 AM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജന്. കാണാതായവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു.
ദുരന്തബാധിതര്‍ക്കുള്ള ഭൂമി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും, അര്‍ഹതപ്പെട്ടവര്‍ക്ക് ഇത് വിതരണം ചെയ്യും. പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശം സന്ദര്ശിക്കാനെത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. വയനാട്ടിലെ ദുരന്തത്തെ ഏറ്റവും തീവ്രതയേറിയ എല്‍-3 വിഭാഗത്തില്‍ കേന്ദ്രം ഉൾപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.