ഇന്ത്യൻ താരം അന്തിം പംഘൽ വിവാദത്തിൽ; അന്തിമിന്റെ സഹോദരി ഒളിമ്പിക്സ് വില്ലേജിൽ കടന്നുകയറി
Thursday, August 8, 2024 2:53 AM IST
പാരിസ്: ഒളിമ്പിക്സ് വേദിയിൽ ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘൽ വിവാദത്തിൽ. അന്തിം പംഘലിന്റെ സഹോദരി നിഷ ഒളിമ്പിക്സ് വില്ലേജിൽ കടന്നുകയറിയതാണ് വിവാദത്തിനിടയാക്കിയത്.
അന്തിമിന്റെ അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് സഹോദരി അകത്തുകയറിയതാണ് വിവാദമായത്. നിഷയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അന്തിം പംഘലിനെ ചോദ്യം ചെയ്യാനായി പാരിസ് പോലീസ് വിളിപ്പിച്ചെന്നാണ് വിവരം. സംഭവത്തിൽ പാരിസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെതുടർന്ന് അന്തിമിന്റെ അക്രെഡിറ്റേഷനടക്കം റദ്ദാക്കിയതായാണ് വിവരം. മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് അന്തിമിന്റെ സഹോദരനെതിരെയും പരാതിയുണ്ട്. സംഭവം വിവാദമായതോടെ ഇന്ത്യൻ ഒളിമ്പിക്സ് സംഘം പാരിസ് പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.