വീടുകൾ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
Thursday, August 8, 2024 12:29 AM IST
തൃശൂർ: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന മോഷ്ടാവ് പിടിയിൽ. പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദാണ് (40) പിടിയിലായത്.
ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.
അരിപ്പാലത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. അടുത്തിടെ പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയിരുന്നു.