കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രെ (സി​എം​ഡി​ആ​ർ​എ​ഫ്) പ്ര​ച​ര​ണം ന​ട​ത്തി​യ​കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ഖി​ലി​നെ​തി​രെ കൊ​ല്ലം സി​റ്റി സൈ​ബ​ര്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കേ​സെ​ടു​ത്ത​ത് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം മൂ​ല​മെ​ന്നും സി​എം​ഡി​ആ​ര്‍​എ​ഫി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം കൊ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെന്നായിരുന്നു അ​ഖി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രെ​യും ക​ടു​ത്ത പ്ര​ചര​ണ​ങ്ങ​ൾ ന​ട​ത്തി​യ അ​ഖി​ൽ മാ​രാ​ർ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​രു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്തു.