തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ മോഷണം
Wednesday, August 7, 2024 6:11 PM IST
വള്ളിക്കോട്: തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവ് ക്ഷേത്രത്തിന്റെ മതിൽചാടി ഉള്ളിൽ കടന്ന ശേഷം പിന്നിലെ വാതിൽ തുറന്നാണ് മോഷണം നടന്നത്.
200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവർ നട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകളും മോഷണം പോയി.
ക്ഷേത്രത്തിൽ പോലീസും വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധനകൾ നടത്തി.